ന്തിരുവനന്തപുരം :റിഥo വോയിസ് ഓഫ് കേരള സംഗീതകുട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ 2026 സംഘടിപ്പിച്ചു. റിഥo വോയിസ് ഓഫ് കേരള ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. റിഥo വോയിസ് ഓഫ് കേരള സെക്രട്ടറിയും ഗ്രുപ്പ് ക്രീയേറ്ററുമായ സമീർ കെ തങ്ങൾ സ്വാഗതം പറഞ്ഞു. റിഥo വോയിസ് ഓഫ് കേരളയുടെ ലൈറ്റ് &സൗണ്ട്സിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ എം രാധാകൃഷ്ണൻ നിർവഹിച്ചു. കെ ഡി ഓ ചെയർമാൻ നൗഷാദ് തോട്ടിൻകര, ദേശിയ മലയാളവേദി പ്രസിഡന്റ് മുജീബ് റഹ്മാൻ, പ്രവാസി വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ പ്രസിഡന്റ് ഫസീഹ റഹീം, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, ജോസഫ് ഡിക്രൂസ്, ഷംസ് ആബദ്ധീൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിഥo വോയിസ് ഓഫ് കേരള വൈസ് പ്രസിഡന്റ് ഷാജത്ത് അവതരണം നടത്തി. റിഥo വോയിസ് ഓഫ് കേരള ജോയിന്റ് സെക്രട്ടറി അബൂബക്കർ കൃതജ്ഞത പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് മുന്നോടിയായി വിവിധ ഗായകർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
റിഥo വോയിസ് ഓഫ് കേരള സംഗീതകുട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ
