പറവൂർ പൂയപ്പിള്ളി കേസരി എ. ബാലകൃഷ്ണപിള്ള വായനശാലയും, എച്ച്. ഫോർ എച്ച് എഡൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയും കേസരി ആർട്ട്സ്& സ്പോർട്ട്സ് ക്ലാബ്ബും സംയുക്തമായി ആലുവ റീജണൽ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ സൈജൻ ഉദ്ഘാടനം ചെയ്തു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. എച്ച് ഫോർ എച്ച് പ്രസിഡൻ്റ് ഡോ. മനു പി വിശ്വം രക്തദാന സന്ദേശം നൽകി. ചിറ്റാറ്റുകര പഞ്ചായത്ത് വാർഡ് മെമ്പർ ഭാനുമതി ശിവൻ, എക്സൈസ്& ജി.എസ് റ്റി കമ്മീഷണർ സുനയന കൃഷ്ണൻ ഐ.ആർ.എസ്, പി.ഡി. മുരുകേശൻ, ജോസഫ് പടയാട്ടി, എ.പി ഗിരീഷ്, അനൂപ് , എം.പി ലനീഷ്, വി.ജി ബാബു, കെ.സി പ്രസാദ്, ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു. ഹെൽപ്പ് ഫോർ ഹെൽപ്പ്ലസ് വളൻ്റിയർ ക്യാപ്റ്റൻ എം .കെ ശശി ക്യാമ്പ് വിശേഷങ്ങൾ പങ്കുവച്ചു.
പൂയപ്പിള്ളിയിൽ രക്തദാന ക്യാമ്പ് നടത്തി.
