പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ധാരണാപത്രം ഒപ്പിട്ടതിനുശേഷം സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. ഗുണഭോക്തൃ സ്കൂളുകളെ കേന്ദ്രം ഈ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.എസ്എസ്എ ഫണ്ടിനായുള്ള ആദ്യ പ്രോപ്പോസൽ ഇന്ന് സമർപ്പിക്കും. എസ്എസ്എയ്ക്കായി 971 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ തടഞ്ഞുവച്ച വിഹിതങ്ങൾ നൽകാം എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
പിഎം ശ്രീ; സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല
