തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി വൈദ്യുതി തരുന്ന ആളുകളാണ് വിലയിടുന്നത്.വൈദ്യുതി നിരക്ക് കൂട്ടണോ എന്ന്റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും-മന്ത്രി പറഞ്ഞു. ചെറിയ രീതിയിലുള്ള വര്‍ധനക്കാണ് ശ്രമം. അതിനിടയില്‍ നന്നായി മഴ പെയ്താല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവില്ലാതെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണ് നിലവില്‍ യൂനിറ്റിന് 17 പൈസ വര്‍ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.