തിരു :ഐ എൻ എൽ പ്രസ്ഥാനത്തെ തീവ്രവാദസംഘടനയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും പ്രസ്താവന പിൻവലിച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്ത് തീവ്രവാദപ്രവർത്തനമാണ് ഐ എൻ എൽ നടത്തിയതെന്ന് വി ഡി സതീശൻ വിശദീകരിക്കണം. കാൽനൂറ്റാണ്ടിലേറെ കേരളത്തിലും രാജ്യത്തും മതേതര ജനാധിപത്യ സംവിധാനത്തിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആദർശരാഷ്ട്രീയപ്രസ്ഥാനത്തിനെതിരെ പ്രതിപക്ഷ നേതാവെന്നഉത്തരവാദപെട്ട ഒരു പദവിഅലങ്കരിക്കുന്നവി ഡി സതീശൻ നിറുത്തരവാദപരവും ദുരുപതിഷ്ടവുമായ ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. സമുദായസംഘടനകളുടെ പിന്തുണ ആർജിക്കാൻ കഴിയാതെപോയതി ലുള്ള കലിപ്പ് മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേമേൽ മെക്കിട്ടുകേറിയല്ല തീർക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന; പി രാജീവ്
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ്…
ടി എം ജേക്കപ്പിൻ്റെ ജൻമദിനം പറവൂരിൽ ആചരിച്ചു
പറവൂർ: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി.എം. ജേക്കബ്ബിന്റെ ജന്മദിനം പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സെപ്റ്റംബർ 16ന് രാവിലെ നടന്ന…
തിരുവനന്തപുരത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട്മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്.പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള…
