വൈക്കം :ചെമ്മനത്തുകര ഐ. എച്ച്. ഡി. പി. നഗര് നിവാസികളുടെ കിടപ്പാട ഭൂമിക്ക് പട്ടയം നല്കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്കാഫീസിനു മുന്നിൽ കുടിൽ കെട്ടി സമരം ചെയ്ത കണ്ണൻ്റെ രണ്ടു വർഷം നീണ്ട സത്യാഗ്രഹ സമരത്തിനു മുന്നിൽ അവസാനം സർക്കാരും എംഎൽഎയും കീഴടങ്ങി. കണ്ണന് ഇന്നുപട്ടയം നൽകും. ആദിവാസി ഭൂ അവകാശ സമിതി 2023 നവംബര് 10 ന് വൈക്കം താലൂക്ക് ഓഫീസിന് മുന്നില് തുടങ്ങിയ അനിശ്ചിത കാല സമരം അഭിമാനകരമായ വിജയം നേടിയതായ് ആദിവാസി ഭൂ അവകാശ സമിതി അറിയിച്ചു. നവംബര് 2 ന് വൈക്കം സത്യാഗ്രഹ ഹാളില് വെച്ച് നടത്തുന്ന പട്ടയമേളയില് 7 കുടുംബാംഗങ്ങള്ക്ക് കൂടി പട്ടയം ലഭിക്കുന്നതോടെ 35 കുടുംബാംഗങ്ങളില് 31 കുടുംബാംഗങ്ങള്ക്ക് പട്ടയം നല്കാന് നടപടി സ്വീകരിച്ചതായ് സമിതി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4 ന് സമരപന്തലില് വെച്ച് പൊതുസമ്മേളനവും സമരനേതാക്കള്ക്ക് ആദരവും നല്കും. ദേശീയ ദലിത് വിമോചന മുന്നണി ജനറല് സെക്രട്ടറി അഡ്വ. പി. ഒ. ജോണ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Related Posts
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടമുണ്ടായി. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ…
മതമൈത്രി സംഗീത സദസ് തൊള്ളായിരം വേദികൾ പൂർത്തിയാക്കി മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബു
തിരുവനന്തപുരം:ശ്രീ ചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലക്കേന്ദ്ര ത്തിന്റെ മുപ്പത്തിമൂന്നാമത് അനന്തപുരി നൃത്ത സംഗീതോത്സവത്തിനോടനുബന്ധിച്ച് മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളയിരാമത് മതമൈ ത്രി സംഗീത സദസ്…
ഗ്രാമിക മോഹൻ, സുബ്രഹ്മണ്യൻ നാടക പുരസ്കാരം ജോബ് മഠത്തിലിന്
.നാടക പ്രവർത്തകരായ മോഹൻ രാഘവൻ്റെയും കെ.കെ.സുബ്രഹ്മണ്യൻ്റെയും പേരിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നൽകിവരുന്ന നാടക പുരസ്കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകൻ ജോബ് മഠത്തിലിന് നൽകുമെന്ന്…
