ഉണര്‍വ്വ് 2K26പൂമൊട്ടുകള്‍ക്കായി ഒരുക്കുന്ന അവധിക്കാല ക്യാമ്പ്

കോട്ടപ്പുറം : കോട്ടപ്പുറം ഇന്‍റഗ്രയേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ എസ്.എച്ച്. ജി കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് ഉണര്‍വ്വ് 2K26 സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ കശ്യപന്‍ നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പടമാട്ടുമ്മല്‍, ശ്രീ. തോമസ് കൊടിയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസി. ഡയറക്ടര്‍ റവ. ഫാ. നിഖില്‍ മുട്ടിക്കല്‍, സ്വാഗതവും പൂമൊട്ടുകളുടെ കോ-ഓഡിനേറ്റര്‍ സി. ഷൈനിമോള്‍ നന്ദിയും പറഞ്ഞു. ശ്രീ. ആന്‍സന്‍ കുറുമ്പത്തുരുത്ത് കുട്ടികള്‍ക്കായ് വ്യക്തിത്വ വികസനത്തെ കുറിച്ച് ക്ലാസ് നയിച്ചു. കിഡ്സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ പൂമൊട്ടുകളിലെ 300 കുട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുത്തത്. .പ്രമുഖ വ്യക്തിത്വങ്ങളുടെ മോട്ടിവേഷണല്‍ പ്രഭാഷണങ്ങളും . കുട്ടികളുടെ കലാപരിപാടികളും, ഓരുക്കിയിരുന്നു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. അലക്സ് കൊടിയത്ത് രചിച്ച പുസ്തകത്തിന്‍റെ വിതരണവും ചടങ്ങില്‍ നടന്നു. കോട്ടപ്പുറം രൂപത ബ്രദേഴ്സ്, ആനിമേറ്റേഴ്സ് പ്രോമോട്ടേഴ്സ്, ഇന്‍റണ്‍ഷിപ്പ് കുട്ടികള്‍ കിഡ്സ് സ്റ്റാഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *