തിരു :ഐ എൻ എൽ പ്രസ്ഥാനത്തെ തീവ്രവാദസംഘടനയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും പ്രസ്താവന പിൻവലിച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്ത് തീവ്രവാദപ്രവർത്തനമാണ് ഐ എൻ എൽ നടത്തിയതെന്ന് വി ഡി സതീശൻ വിശദീകരിക്കണം. കാൽനൂറ്റാണ്ടിലേറെ കേരളത്തിലും രാജ്യത്തും മതേതര ജനാധിപത്യ സംവിധാനത്തിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആദർശരാഷ്ട്രീയപ്രസ്ഥാനത്തിനെതിരെ പ്രതിപക്ഷ നേതാവെന്നഉത്തരവാദപെട്ട ഒരു പദവിഅലങ്കരിക്കുന്നവി ഡി സതീശൻ നിറുത്തരവാദപരവും ദുരുപതിഷ്ടവുമായ ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. സമുദായസംഘടനകളുടെ പിന്തുണ ആർജിക്കാൻ കഴിയാതെപോയതി ലുള്ള കലിപ്പ് മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേമേൽ മെക്കിട്ടുകേറിയല്ല തീർക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- കെ. ജയകുമാർ ഐ. എ. എസ്
തിരു: മലയാള സിനിമയിൽ ഇന്ന്വ.ളർന്നു വരുന്ന സിനിമ സംസ്ക്കാരം മാറേണ്ട കാലം അതിക്രമിച്ചുവെന്നും ഈ സംസ്ക്കാരം പാടെ തുടച്ചു മാറ്റിയില്ലെങ്കിൽ മലയാള സിനിമാ വ്യവസായം തകരുന്ന കാലം…
ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
മുംബൈ: അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 18 മുതൽക്കാണ് സര്‍വീസ് ആരംഭിക്കുക.കുറഞ്ഞ നിരക്കില്‍ നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റ് സര്‍വീസാണ്…
നായര്‍ മഹാസമ്മേളനം; കൊടിമരം വടയാര്‍
കരയോഗത്തില്‍ നിന്നും പുറപ്പെട്ടു
വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന് 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ്…
