ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി. രണ്ട് ക്യാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70% ബില്ലുകളും ഇപ്പോൾ ഓൺലൈൻ ആയാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് ആണ് കൗണ്ടർ കുറയ്ക്കുന്നത് .ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ടു മുതൽ ആറു വരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനിമുതൽ 9 മുതൽ മൂന്നു വരെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നിടത്തും ഒരു കൗണ്ടറെ ഇനി ഉണ്ടാവുള്ളൂ. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്ക് പുനർ വിന്യസിക്കുകയോ പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്യും.
Related Posts
അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പരിപാടി നടത്തി
പെരിന്തൽമണ്ണ: അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിലെ 16-ാമത് ഫാം.ഡി (Pharm.D) ബാച്ചിന്റെയും 24-ാമത് ബി.ഫാം (B.Pharm) ബാച്ചിന്റെയും ഇൻഡക്ഷൻ പരിപാടിക്ക് തുടക്കമായി. കേരള യൂണിവേഴ്സിറ്റി ഓഫ്…
പാട്ടിന്റെ കൂട്ടുകാർ സംഘടിപ്പിച്ച ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം
തിരു. തെന്നിന്ത്യൻ സംഗീതജ്ഞൻ വിവിധ ഭാഷകളിൽ നാനൂറിലേറെ സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ ദേവ അനുസ്മരണം തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർകിഴക്കേകോട്ടആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ പാട്ടരങ്ങിൽപ്രസിഡന്റ്Dr. B.…
പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം.ചൊവ്വാഴ്ച രാത്രി വൈകിട്ട് ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്.അപകടസമയത്ത് ലിഫ്റ്റിനുള്ളിൽ…
