ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി. രണ്ട് ക്യാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70% ബില്ലുകളും ഇപ്പോൾ ഓൺലൈൻ ആയാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് ആണ് കൗണ്ടർ കുറയ്ക്കുന്നത് .ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ടു മുതൽ ആറു വരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനിമുതൽ 9 മുതൽ മൂന്നു വരെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നിടത്തും ഒരു കൗണ്ടറെ ഇനി ഉണ്ടാവുള്ളൂ. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്ക് പുനർ വിന്യസിക്കുകയോ പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്യും.
Related Posts
ഡൽഹി നന്ദ് നഗരി പ്രദേശത്ത് പട്ടാപ്പകൽ വെടിയേറ്റ് ഒരാൾ മരിച്ചു
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നാഗ്രി പ്രദേശത്തെ ബി1 പാര്‍ക്കില്‍ 25 വയസ്സുകാരന് വെടിയേറ്റ് മരിച്ചു. ജോലിക്കായി ഈ പ്രദേശത്തെത്തിയ ഇ-റിക്ഷാ ഡ്രൈവറായ സണ്ണിയെ പാര്‍ക്കില്‍ വെടിയേറ്റ…
പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ…
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ…
