. പേയാട് : മുഹമ്മദ് നബി 15 നൂറ്റാണ്ടുകൾക്ക് മുമ്പ് ഉയർത്തിയ ശബ്ദം കാലാതീത പ്രസക്തമാണെന്ന് നബിദിനം പ്രമാണിച്ച് മുഹമ്മദ് നബി മാനവികതയുടെ ദാർശനികൻ എന്ന സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കാട്ടാക്കട മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.നിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി നിന്റെ സഹോദരനോടുള്ള ധർമ്മമാണെന്ന് നബി വചനത്തിന്റെ ആഴം വിവരണാതീതമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമനബയാർ ഉദ്ഘാടനം ചെയ്തു ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു മുഖ്യപ്രഭാഷണം മുഖ്യപ്രഭാഷണം നടത്തി. കെ പി അഹമ്മദ് മൗലവി മീലാദ് സന്ദേശം നടത്തി, സെക്രട്ടറിമാരായ എം മുഹമ്മദ് മാഹിൻ, കെ ഫസിൽ കരമന, എ ഷറഫുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു. കാരോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാരോട് ബാദുഷ അധ്യക്ഷതവഹിച്ചു വർക്കിംഗ് പ്രസിഡണ്ട് എ.എൽ എം. കാസിം സ്വാഗതവും മാഹിൻ നന്ദിയും പറഞ്ഞു
Related Posts

സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് അതി ശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ മഴ…

കോട്ടയത്ത് നിന്നും കുമരകം -വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി : കേന്ദ്ര മന്ത്രിക്ക് കരട് റിപ്പോർട്ട് സമർപ്പിച്ചു: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: ദേശീയ പാത 183 യെയും 66 നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത്…

പി.പി തങ്കച്ചന്റെ വിയോഗത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി
ദോഹ: നിയമസഭാ സ്പീക്കറും, കെപിസിസി പ്രസിഡണ്ടും,യുഡിഫ് ചെയർമാനും മന്ത്രിയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി.സി മുംബൈ ഹാളിൽ…