തിരു: മലയാള സിനിമയെ ലോക നിലവാരത്തിലെത്തിച്ച പ്രേംനസീറിന്റെ ഓർമ്മകൾ നിലനിറുത്തുന്ന രീതിയിൽ തലസ്ഥാനത്ത് ഒരു സ്മാരകമില്ലാത്തത് ഖേദകരമാണെന്നും അതിന്റെ കുറവ് നികത്തുവാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രേം നസീറിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാരിൽ ശുപാർശ ചെയ്യുമെന്നും കൂടാതെ ചിത്രാഞ്ജലി നവീകരണം പൂർത്തിയാകുമ്പോൾ ഒരു ഫ്ലോറിന് പ്രേംനസീറിന്റെ പേരു് നൽകുമെന്നും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് പ്രേം നസീറിനുവേണ്ടി ഞങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചില്ലായെങ്കിൽ മറ്റാർക്കാണ് ചെയ്യാൻ കഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉദ്യമത്തിന് ചലച്ചിത്ര ലോകത്തിന്റെ പൂർണ്ണ സഹകരണമുണ്ടാകുമെന്ന് സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.രഞ്ജിത് ഉറപ്പു നൽകി. പ്രേം നസീർ സുഹൃത് സമിതി ഒരുക്കിയ സ്നേഹാദരവ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. യു.ഡി.എഫ്. സർക്കാർ ദീർഘവീക്ഷണമുള്ള സർക്കാരാണെന്നും പ്രേം നസീർ എന്ന മഹാനടന്റെ പ്രതിമ തലസ്ഥാനത്ത് യാഥാർത്ഥ്യമാക്കുമെന്നും സ്നേഹാദരവ് സമർപ്പണം നിർവ്വഹിച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു. സുഹൃത് സമിതിയുടെ ആകാശം നിറയെ ദീപാവലി ഗാനസന്ധ്യ പിന്നണിഗായകൻ മണക്കാട് ഗോപൻ ഉത്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസ് അബ്ദീൻ,ഡോ.ഗീതാ ഷാനവാസ്, അനിത, സുഗതകൃഷ്ണൻ , അലോഷ്യസ് പെരേര, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിച്ചു.
Related Posts
ശിശുദിനാഘോഷം സംഘടിപ്പിച്ചു
പീരുമേട്:മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അരുൺ മുയൽ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു.…
മുഹമ്മദ് നബിയുടെ ദർശനങ്ങൾക്ക് എന്നും പ്രസക്തി
തിരുവനന്തപുരം.. മുഹമ്മദ് നബിയുടെ ദർശനങ്ങളും നിരീക്ഷണങ്ങളും കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമനബയാർ അഭിപ്രായപ്പെട്ടു*. *മുഹമ്മദ് നബിയുടെ ജന്മദിനാചരണം പ്രമാണിച്ച്…
എംഇഎസ് കല്ലടി കോളേജ് റെസ്ലിങിന് രണ്ടാംസ്ഥാനം
മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, അണ്ടര്‍ 23 പുരുഷ- വനിതാ വിഭാഗങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ 26 പോയിന്റ്…
