‘ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും’; ജനസാഗരം സാക്ഷിയാക്കി രാഹുലിൻ്റെ പ്രഖ്യാപനം

മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജയിലിലാകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം നടത്തിയ ‘ചലോ ഡൽഹി’ റാലിക്കിടെയായിരുന്നു രാഹുലിന്‍റെ പരാമർശം.

രാജ‍്യത്തെ ജനാധിപത‍്യ സ്ഥാപനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ആദ‍്യ പടിയായിരിക്കും ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വോട്ടുകൊള്ള ആരോപണങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ എന്നിവരെയും രാഹുൽ ഗാന്ധി വിമർശിച്ചു. മോദിയും അമിത് ഷായും എവിടെയും പോകേണ്ടെന്നും അവരെ തങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.

എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ഉന്നയിച്ചും ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടുമാണ് ഇന്ത‍്യാസഖ‍്യം പ്രതിഷേധം നടത്തിയത്. മോദിയെയോ അമിത് ഷായെയോ ഗ്യാനേഷ് കുമാറിനെയോ ഞങ്ങൾ വെറുക്കുന്നില്ല. അഹിംസയിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ ഇന്ത‍്യയിലെ ഓരോ പൗരന്‍റെയും ശബ്ദമാണ് എനിക്ക് പ്രധാനം. മതത്തേക്കാളും പ്രധാനം. അതാണ് എന്‍റെ മതം. രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *