മലയാളത്തിന്റെ ഹൃദയത്തുടിപ്പുകൾ ഒരു ദേശമായി അടയാളപ്പെട്ട നവംബർ ഒന്ന്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെ നന്മകളുടെയും വേരുകൾ ലോകത്തിന്റെ ഏതുകോണിലായാലും നമ്മെ പരസ്പരം കോർത്തിണക്കുന്നത് ഈ മണ്ണോടുള്ള അടങ്ങാത്ത സ്നേഹമാണ്.
അതിരുകൾക്കപ്പുറത്ത് പ്രവാസലോകത്തിരുന്നുകൊണ്ട് സ്വന്തം നാടിന്റെ സ്പന്ദനങ്ങൾ അറിയുമ്പോഴും, കേരളീയതയുടെ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ നാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ കേരളപ്പിറവി ദിനത്തിൽ ജന്മനാടിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടി നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം. പ്രവാസി മലയാളി കൂട്ടായ്മയുടെ കരുത്തോടെ, നമ്മുടെ നാടിന്റെ സ്നേഹവും സാംസ്കാരികത്തനിമയും ലോകത്തിന് മാതൃകയാക്കാൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.
ഏവർക്കും സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
സിദ്ദിഖ് ചെറുവല്ലൂർ
സാമൂഹ്യ പ്രവർത്തകൻ
(ഖത്തർ)
കേരളപ്പിറവി ദിന ആശംസകൾ
