പി.എസ്. ശ്രീരാമനെ അനുസ്മരിച്ചു

തൃശൂർ : തൃശൂരിൽ ഭാരതീയ ജനതാ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച കർമ്മനിരതനായ നേതാവ് സ്വർഗീയ പി.എസ്. ശ്രീരാമന്റെ അനുസ്മരണച്ചടങ്ങ് നടന്നു. മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, എൻ.സി.പി തൃശൂർ ജില്ലാ പ്രസിഡന്റ് ശ്യാം പറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തെ അനുസ്മരിച്ചു.

തൃശൂരിൽ ബി.ജെ.പിയുടെ വളർച്ചയ്ക്കും സംഘടനാ പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ പി.എസ്. ശ്രീരാമന്റെ പ്രവർത്തനങ്ങളും രാഷ്ട്രീയ ജീവിതവും അനുസ്മരണച്ചടങ്ങിൽ സ്മരിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *