ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന നിർമ്മാണ കമ്പനിയുടെ പുള്ളർ ലോറിയിൽ ഇടിച്ച് 4 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8:30 യോടെ നടന്ന സംഭവത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ് അരൂർ ഭാഗത്തുനിന്ന് ഉയരപ്പാത നിർമ്മാണ സാമഗ്രികളൂമയി തുറവൂരിലേക്ക് പോകുകയായിരുന്നു ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
