ലോക പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു

ഒറ്റശേഖരമംഗലം: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ ദിനാചരണം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്ലാമ്പഴഞ്ഞി സുന്ദരൻ അധ്യക്ഷത വഹിച്ചു. ഒറ്റശേഖരമംഗലം വാർഡ് മെമ്പർ പ്രഭ സ്വാഗതം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചെറുപുഷ്പം, സജീല ബീബി, ഹെൽത്ത് ഇൻസ്പെക്ടർ രാജേശ്വരി എന്നിവർ പങ്കെടുത്തു. മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡി.എം.എച്ച്.പി പ്രതിനിധി കൃഷ്ണപ്രിയ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹോർട്ടികൾച്ചർ തെറാപ്പിസ്റ്റ് പ്രിൻസ്, പാലിയേറ്റീവ് കെയർ നഴ്‌സ് ഷീബ, ആശാവർക്കർമാർ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ അധ്യാപിക ചിത്ര MLSP സിസ്റ്റർമാരായ അശ്വതി മിനി പാലിയേറ്റീവ് ഡ്രൈവർ വിനീത്എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കുട്ടികളുടെ വിവിധ കലാപരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി. പങ്കാളിത്തവും ബോധവൽക്കരണവും കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *