ചെറായി : ഗാന്ധി വിചാരധാര സർവ്വോദയ മണ്ഡലം, ഏകതാ പരീക്ഷത് , എന്നീ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 17-ാമത് ഗാന്ധി കലോത്സവം ചെറായി രാമവർമ്മ ഹൈസ്കൂളിൽ വച്ച് കുഴുപ്പിള്ളി പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡൻ്റുമായ ആൻ്റണി കല്ലൂർ ഉദ്ഘാടനം ചെയ്തു. ഗാന്ധി വിചാരധാര പ്രസിഡൻ്റ് മാത്യൂസ് പുതുശേരി അധ്യക്ഷനായി. ഗാന്ധി പുരസ്കാര ജേതാക്കളായ സിസ്റ്റർ മാർഗരറ്റ് കാക്കശ്ശേരി, ജോസഫ് നരികുളം , ബാഹുലേയൻ എളങ്കുന്നപ്പുഴ, തോമസ് കല്ലൂർ,എ. എ മരിയ ഗൊരേറ്റി, ആർ. ആർ ദീപക്, സെക്രട്ടറി എം.ജി ജോസി, ഐജൻ ചേലാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വേദികളിലായി പ്രസംഗം, ഉപന്യാസം, കവിതാലാപനം, ചിത്ര രചന,ക്വിസ്, പ്രതിഞ്ജ ചൊല്ലൽ, ഭരണഘടനാ ആമുഖാവതരണം എന്നീ മത്സരങ്ങൾ നടന്നു.
ഗാന്ധി കലോത്സവം നടത്തി.
