വാഴൂരിലെ സഹോദരങ്ങൾക്ക് കിക്ക് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം

വാഴൂർ : കോട്ടയത്ത്‌ രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിങ് അസോസിയേഷൻ ഓപ്പൺ സ്റ്റേറ്റ് 2026 ചാമ്പ്യൻഷിപ്പിൽ ജോസുകുട്ടി എൽബിന് ഒരു വെള്ളിയും വെങ്കലവും,
ജോസഫൈൻ എൽബിന് ഒരു ഗോൾഡും വെങ്കലവും, ജോർദാൻ എൽബിൻ ഒരു
വെങ്കലവും നേടി.

മൂവരും കാഞ്ഞിര പ്പള്ളി എ.കെ.ജെ.എം സ്കൂ‌ളിലെ വിദ്യാർഥികളാണ്.

ജോസുകുട്ടി എട്ടാംക്ലാസിലും, ജോസഫൈൻ രണ്ടാംക്ലാസിലും ജോർദാൻ ഒന്നിലുമാണ് പഠിക്കുന്നത്.

കൊടുങ്ങൂർ വി.ആർ. ഫൈറ്റ് ക്ലബ്ബിലെ വിൻസന്റ്റ് ഗുരുക്കളുടെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നടത്തിവരുന്നത് ..

കെ .എസ് . എ .കെ. എ ജനറൽ സെക്രട്ടറി വിവേക് ,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആദർശ് ഡിസ്ട്രിക്ട് ഇൻചാർജ് സുജിത്ത് എന്നിവരുടെ ട്രെയിനിങ് സെക്ഷൻ വിജയത്തിന് ഏറെ സഹായകരമായി.

വാഴൂർ രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മക്കളാണ്.

ജോസുകുട്ടി ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ കൂടിയാണ്.
മുവരും കൂഡോ സ്റ്റേറ്റ് ചാമ്പ്യൻമാരും, നവംബറിൽ ഗുജറാത്തിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിന് പോകാനുള്ള തയാറെടുപ്പിലുമാണ് ഈ സഹോദരങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *