തിരുവനന്തപുരം വാനമ്പാടികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആയിരം മലയാളി മങ്കമാരെ പങ്കെടുപ്പിച്ച് ലോക റെക്കോർഡിനായി നിരാമയ 2026 നടത്തുന്നു.ആദ്യ ഓഡിഷൻ പാളയം സൗത്ത്പാർക്ക് ഹോട്ടലിൽ ചലച്ചിത്ര സംവിധായകൻ ഫാന്റം പ്രവീണിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് പ്രസിഡന്റ് അനിതാമ്മ, സെക്രട്ടറി സരിതാ പൈ എന്നിവർ അറിയിച്ചു.തുടർന്ന് കൊച്ചിയിലും, കോഴിക്കോടും ഓഡിഷൻ നടത്തി ഫൈനൽ ഡിസംബർ ആദ്യവാരം നടക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അര ലക്ഷം രൂപയും മറ്റു ഏഴ് സമ്മാനങ്ങളും നൽകും.
വാനമ്പാടികൾ അവതരിപ്പിക്കുന്ന നിരാമയ 2026
