അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

സത്താർ ആദൂർ ചെയർമാൻ, സുനിൽ ജോസഫ് പ്രസിഡന്റ്

തൃശ്ശൂർ: അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സിന്റെ (AGRH) സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. സത്താർ ആദൂർ (തൃശ്ശൂർ) ചെയർമാനായും സുനിൽ ജോസഫ് (ഇടുക്കി) പ്രസിഡന്റായും പ്രിജേഷ് കണ്ണൻ (കണ്ണൂർ) സെക്രട്ടറിയായും ഡോ. തോമസ് ജോർജ് (പാലക്കാട്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അശ്വിൻ വാഴുവേലിൽ (പത്തനംതിട്ട) കോർഡിനേറ്ററായും ചുമതലയേറ്റു.

വൈസ് പ്രസിഡന്റുമാരായി ഡോ. എം. മാടസാമി (ഇടുക്കി), ലത കളരിക്കൽ (കോട്ടയം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വിജിത രതീഷ് (എറണാകുളം), സുധിഷ് പയ്യോളി (കോഴിക്കോട്), ലേഖ രാധാകൃഷ്ണൻ (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന വാർഷിക സംഗമം മുൻ മന്ത്രിയും എം.എൽ.എയുമായ അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. AGRH പ്രസിഡന്റ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു. അഡ്വ. കെ. രാജൻ എം.എൽ.എയും രാജൻ ജെ. പല്ലൻ എം.എൽ.എയും മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് പ്രഥമ എൻ.ബി.ജി.ആർ പുരസ്കാരം അഡ്വ. കെ. രാജൻ എം.എൽ.എയും രാജൻ ജെ. പല്ലൻ എം.എൽ.എയും ചേർന്ന് സമ്മാനിച്ചു.

പുതിയ റെക്കോർഡ് ജേതാക്കൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകൾ തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ വിതരണം ചെയ്തു. പുതിയ ഗിന്നസ് റെക്കോർഡ് ജേതാക്കളെ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരിച്ചു.

ഗിന്നസ് റെക്കോർഡ് ജേതാക്കളെക്കുറിച്ചുള്ള പുസ്തകം ഡെപ്യൂട്ടി മേയർ എ. പ്രസാദ് പ്രകാശനം ചെയ്തു. കൗൺസിലർ പൂർണിമ സുരേഷ് പുസ്തകം ഏറ്റുവാങ്ങി. ഗിന്നസ് പക്രു മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *