വിശ്വസ്ത സേവനത്തിന് വീട് സമ്മാനം

പറവൂർ: ആത്മ സൗഹൃദത്തിൻ്റെ ദൃശ്യാവിഷ്ക്കാരമായി ഒരു സ്നേഹ സമ്മാന സമർപ്പണം.പ്രവാസി വ്യവസായി തത്തപ്പിള്ളി മാ നടിയിൽ സജീവനാണ് ദീർഘകാലമായി തൻ്റെ വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ.ദാസന് ഒരു വീട് സമ്മാനമായി നൽകുന്നത്.
ദാസനും സജീവനും അയൽവാസികളായിരുന്നു. ജീവിത പ്രാരാബ്ധങ്ങളിലൂടെയാണ് ഇരുവരും കടന്നു പോന്നത്.ദാസൻ കൂടുതൽ കാലവും ജോലിയുമായി മലബാർ മേഖലയിലാണ് കഴിഞ്ഞു വന്നത്.പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന പ്പോൾ സജീവൻ ഗൾഫിൽ നിന്നും അവധിക്ക് വരുന്ന അവസരങ്ങളിൽ കാർ വാടകക്കെടുമ്പോൾ ഡ്രൈവറായി ദാസനെയാണ് കൂടെ കൂട്ടിയിരുന്നത്.2001ൽ സജീവൻ സ്വന്തമായി കാർ വാങ്ങിയപ്പോൾ ദാസനെ ഡ്രൈവറായി നിയമിച്ചു. സജീവൻ നാട്ടിലില്ലാത്തപ്പോൾ കാര്യങ്ങൾ നോക്കി നടത്തുന്നതും ദാസൻ്റെ ചുമതലയായി.
അങ്ങിനെ 26 വർഷങ്ങളായി ആ ബന്ധം തുടരുകയാണ്. സ്വന്തമായി സ്ഥലവും വീടുമുണ്ടായിരുന്ന ദാസൻ്റെ വീട് ഒരു വർഷം മുൻപ് ജീർണ്ണാവസ്ഥയിലായി പൊളിച്ചുനീക്കി. ഭാര്യ നടത്തുന്ന ചായക്കടയോട് ചേർന്നുള്ള വാടക മുറിയിലാണ് കഴിഞ്ഞു വന്നത്.ഇതറിഞ്ഞാണ് സജീവനും ഭാര്യ സുമനയും മാനടിയിൽ കുമാരൻ ആൻ്റ് ജാനകി കുമാരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ദാസന് വീട് വെച്ച് നൽകാൻ തീരുമാനിച്ചത്.വീടിനാവശ്യമായ വാഷിങ്ങ് മെഷീൻ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ അടക്കമാണ് സ്നേഹ സമ്മാനം ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ടര ലക്ഷത്തിലധികം രൂപ വീടൊരുക്കാൻ ചിലവിട്ടു. ദാസൻ്റെ മികച്ച സേവനങ്ങളെ മുൻനിർത്തി കുടുംബ സംഗമ വേദികളിൽ പലവട്ടം ദാസന് പണക്കിഴികൾ സമ്മാനിച്ചിട്ടുണ്ട്.
ദാസൻ്റെ മൂന്ന് മക്കളിൽ ഒരാൾ സജീവൻ്റെ അബുദാബിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരാൾ പുരാവസ്തു വകുപ്പിലും മകൾ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയാണ്. 1 എല്ലാവരും വിവാഹിതരായി മാറി താമസിക്കുന്നു.
ദാസൻ തങ്ങളുടെ ഡ്രൈവറല്ല, ഒരു കുടുംബാംഗമായിട്ടാണ് ജീവിച്ച് വരുന്നത്. അതു കൊണ്ട് തന്നെ നിറത്ത സന്തോഷത്തോടെയാണ് ഞങ്ങളീ സമ്മാനം നൽകുന്നത്, സജീവനും സുമനയും പറയുന്നു. ഇന്ന് (ഞായർ) രാവിലെ ഒൻപതരക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ സ്നേഹസമ്മാനത്തിൻ്റെ താക്കോൽ ദാസന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *