തിരുവനന്തപുരം : ദേശീയ മലയാള വേദിയും, വേൾഡ് പ്രവാസി മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണവും, സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്റർ ജന്മവാർഷിക അനുസ്മരണവും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. കെ. ഡി. ഓ. ചെയർമാൻ നൗഷാദ് തോട്ടിങ്കര മുഖ്യപ്രഭാഷണവും, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രസംഗവും നടത്തി. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാന് സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൂഫാൻ ലഹരി വിരുദ്ധ പോസ്റ്റർ മറിയാമ്മ ഉമ്മൻചാണ്ടി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന് നൽകി പ്രകാശനം നിർവഹിച്ചു. പ്രമുഖ സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തക യാസ്മിൻ സുലൈമാൻ സ്വാഗതവും, ട്രഷറർ എം. എസ്. ഗാലിബ് കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം അവതാരകൻ എം.എച്ച്. സുലൈമാൻ മോഡറേറ്ററായിരുന്നു.മാധ്യമപ്രവർത്തകൻ ദൗലത് ഷാ, സംഗീത സംവിധായകൻ അനിൽ ബാലകൃഷ്ണൻ, പിന്നണിഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, മറ്റു ഭാരവാഹികളായ ശോഭാകുമാർ, സന്ധ്യാ കൊല്ലം, ഷൈൻ, ഷീജാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധി സൂക്തങ്ങളും, ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങളും കോർത്തിണക്കിയ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
ദേശീയ മലയാളവേദി ഗാന്ധിജയന്തി ആഘോഷിച്ചു
