കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിലെ ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിന്റെ നേതൃത്വത്തിൽ “കയാക്കത്തോൺ” സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തക ധന്യ രവി ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക ആരോഗ്യ പദ്ധതിയായ ‘സ്പന്ദന’ത്തിന്റെ ഭാഗമായി സൗജന്യ ഇ.സി.ജി, ബിപി, ഷുഗർ പരിശോധനയും നടന്നു.
ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ, സീനിയർ കൺസൾട്ടന്റും അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ ആൻഡ് ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടറുമായ ഡോ. രാജീവ് സി എന്നിവർ സംസാരിച്ചു.
