കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ ഒക്ടോബർ 1ന്

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ ഒക്ടോബർ 1ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും. 2025–26 അധ്യയന വർഷത്തെ സർവകലാശാലയുടെ കായികരംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകളെയും മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സ്പോർട്സ് കോൺവൊക്കേഷൻ സംഘടിപ്പിക്കുന്നത്. വിവിധ കായിക ഇനങ്ങളിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
കഴിഞ്ഞ അധ്യയന വർഷം നേട്ടങ്ങൾ കരസ്ഥമാക്കിയ 975 വിദ്യാർത്ഥികൾക്ക് ഇത്തവണ സർട്ടിഫിക്കറ്റുകൾ നൽകും. ഇതിൽ 796 പേർ ഇന്റർസോൺ മത്സരങ്ങളിലും 179 പേർ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചവരാണ് നേടിയവരാണ്.
സർവകലാശാലയുടെ വിവിധ അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി കേരള ആരോഗ്യശാസ്ത്ര സർവകലാശാല വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
2025–26 വർഷത്തെ സർവകലാശാല കായിക മത്സരങ്ങളിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം ചാമ്പ്യൻമാരായി. ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. മികച്ച കോളേജുകൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സ്പോർട്സ് കോൺവൊക്കേഷനിൽ സമ്മാനിക്കും.
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് സ്പോർട്സ് കോൺവൊക്കേഷനിൽ പ്രശംസാപത്രവും ക്യാഷ് അവാർഡും നൽകും. 2025–26 വർഷത്തെ വനിതാ പവർലിഫ്റ്റിംഗ് ഇനത്തിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ വെങ്കല മെഡൽ നേടിയ അഞ്ജന കൃഷ്ണ വി.കെ., പുരുഷ വിഭാഗം തായ്‌ക്വാണ്ടോ – പൂംസെ, വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ. തേജസ് പി. എന്നിവരെയും മറ്റു വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പരിപാടി ഉദ്‌ഘാടനം,ചെയ്യും പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. (ഡോ.) ഗോപകുമാർ എസ്, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആശിഷ് ആർ., ഡീൻ അക്കാദമിക് ഡോ. ആർ. ബിനോജ്, ഡീൻ റിസർച്ച് ഡോ. കെ.എസ്. ഷാജി തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *