സെൻ്റ് വിൻസെൻ്റ് ഡി. പോൾ സൊസൈറ്റി അങ്കമാലി സെൻ്റ് തോമസ് കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മഞ്ഞളി ജോസ് ദേവസി മെമ്മോറിയർ ബ്ലസ്സഡ് ഓസാനാം ഡയാലിസ് സെൻ്ററിൻ്റെ ആശീർവാദകർമ്മം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു . കോൺഫ്രൻസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുന്നപ്പിള്ളി അധ്യക്ഷനായി സൊസൈറ്റി ദേശീയ പ്രസിഡൻ്റ് ജൂഡ് മംഗൾരാജ് സംസാരിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, സിസി പ്രസിഡൻ്റ് പീറ്റർ സെബാസ്‌റ്റ്യൻ , ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, വികാരി ജനറാൾ ഫാ. ജിമ്മി പൂച്ചക്കാട്ട്, എൽ.എഫ് ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സി.സി സ്പിരിച്ചൽ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി, സ്റ്റാൻലി മൈക്കിൾ, പോളച്ചൻ ഇടശേരി,ജെയിംസ് പാലക്കൽ, ബിജു പൗലോസ്, ജീസൻ ജോസഫ്, ജോൺസൺ മാസ്റ്റർ, സെബി വർഗ്ഗീസ്, വിൽസൺ മുണ്ടാടൻ, ടി.വൈഎലിയാസ്, ഷൈജു ആൻ്റണി എന്നിവർ സംസാരിച്ചു. മേജർ സ്‌പോൺസറായ സിയാൽഇൻ്റർനാഷണൽ എയർപോർട്ട് എം.ഡി എസ് സുഹാസ് IAS നെ ആദരിച്ചു.
സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി ഡയാലീസ് സെൻ്റർ.
