മാസങ്ങളോളം മുടങ്ങി കിടന്ന പ്രവാസി പെൻഷൻ
കൊടുക്കാൻ 32 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രിവി.ഡി.സതീശന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ, പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ എന്നീ സംഘടനകളുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം പൂർണ്ണo.
ഹോട്ടലിൽ യോഗം ചേർന്നു അഭിനന്ദനവും പിന്തുണയും പ്രഖ്യാപിച്ചു. ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് ചെയർമാൻ ശശി.ആർ. നായർ, വൈസ് ചെയർമാന്മാരായ എ.ആർ. ഷാജി, കോശി അലക്സാണ്ടർ, ബിന്ദു വിശ്വനാഥ്, ബേബി ജയ് രാജ്, വെഞ്ഞാറമൂട് റഹ്മാൻ, പാങ്ങോട് ഷാനവാസ്, പത്മകുമാർ, റഹീന റഹീം, എന്നിവർ പ്രസംഗിച്ചു.
പ്രവാസി പെൻഷൻ പദ്ധതിയെ കുറിച്ചുള്ള പൊതുവായ ആവശ്യങ്ങൾ പരിഹരിക്കണമെന്നു യോഗം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. യോഗത്തിനു ശേഷം മെയിൻ റോഡിലൂടെ ആഹ്ളാദ പ്രകടനം നടത്തി. സെക്രട്ടറിയേറ്റിനു
മുന്നിൽ സമാപിച്ചു.
സെക്രട്ടറിയേറ്റിനു മുന്നിൽ ദേശീയ ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ് പ്രകടനത്തെ അഭിസംബോധന ചെയ്തു. വർഷങ്ങളോളം
അംശാദായം അടച്ച് പെൻഷൻ ലഭിക്കുന്നത് 60 വയസിനു ശേഷമാണ്. ഈ വാർദ്ധക്യ സന്ദർഭത്തിൽ ന്യായമായും കൃത്യമായും ലഭിക്കേണ്ട പെൻഷൻ നാലും അഞ്ചും മാസംനൽകാതിരിക്കുന്നത് മനുഷ്യത്വലംഘനമാണെന്നും പ്രവാസി സമൂഹത്തോട് കാണിക്കുന്ന തികഞ്ഞ അനാദരവാണെന്നു ഡോ.അഹമ്മദ് പ്രസ്താവിച്ചു.
ജീവിതത്തിന്റെ വസന്തകാലം മുഴുവനും വിദേശ നാടുകളിൽ ഹോമിച്ച് നേടിക്കൊടുത്ത വിദേശ കറൻസിയുടെ തണലിലാണ് കേരളo നിലനിൽക്കുന്നതെന്നും മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിന്റെ ഭാഗമായ തൊഴിൽ പദ്ധതികൾക്ക് ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. ബാങ്ക് കളുടെ അലസതയ്ക്കെതി
രെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഡോ.അഹമ്മദ് മുന്നറിയിപ്പ് നൽകി.
നോർക്കാ വകുപ്പിന്റെ കീഴിലുള്ള നോർക്കാ – റൂട്ട്സ്,പ്രവാസി വെൽഫയർ ബോർ ഡ് എന്നിവയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയവൽക്കരണം ഒഴിവാക്കണമെന്നും പ്രവാസികളായവർ നേതൃത്വം കൊടുക്കുന്ന പ്രവാസി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ സുതാര്യവും സുസജ്ജവുമാക്കണമെന്നുo അതിനായി മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തി സഹകരിക്കണമെന്നും ദേശീയ അദ്ധ്യക്ഷനും 1988-ൽ സ്ഥാപിച്ച പ്രഥമ പ്രവാസി സംഘടനയുടെ സ്ഥാപകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് വിനയപൂർവ്വം മൂഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു
മുഖ്യമന്ത്രിക്ക്അഭിനന്ദനം രേഖപ്പെടുത്തി.
