കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സമാപന സമ്മേളനം.

തിരുവനന്തപുരം :കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സമാപന സമ്മേളനം നടന്നു. സമാപന സമ്മേളനം കേരള മുഖ്യമന്ത്രി വി ഡി സതീഷൻ ഉദ്ഘാടനം ചെയ്തു. മേഖാലയ മുഖ്യ മന്ത്രി കോൺറോഡ് സാങ്മ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ലുലു ഗ്രുപ്പ് ചെയർമാൻ എം എ യുസുഫ് അലി, ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരൻ, കെ എൻ ബാലഗോപാൽ എം എൽ എ,ശശി തരൂർ എം. പി,തിരുവനന്തപുരം മേയർ വി വി രാജേഷ്, വി മുരളിധരൻ എം എൽ എ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,, വിവിധ മത മേലദ്ധ്യക്ഷൻമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസുഫ് അലി അടക്കമുള്ളവർ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്കാ ബാവയെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.ചടങ്ങിൽ വച്ച് മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്കാ ബാവ നേതൃത്വം നൽകുന്ന ഭവന പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യുസുഫ് അലി 1 കൊടി രൂപ വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *