വിജയ് സർക്കാരിന്റെ 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

തമിഴ്നാട് സർക്കാരിന്റെ പ്രശസ്തമായ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിലേക്ക് സ്വർണമോതിരങ്ങൾ വിതരണം ചെയ്യാനുള്ള വൻ കരാർ കേരളം ആസ്ഥാനമായുള്ള മുൻനിര ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് ലഭിച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് ഈ പദ്ധതി.സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ്ജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ ചരിത്രപരമായ കരാർ സ്വന്തമാക്കിയത്. പണിക്കൂലിയോ പായ്ക്കിങ് ചാർജോ മറ്റ് ലാഭവിഹിതമോ ഈടാക്കാതെ, പൂർണ്ണമായും ലാഭേച്ഛയില്ലാതെ സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *