പറവൂർ: 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന്റെ രണ്ടാം ദിവസത്തെ പര്യടനം കരിമ്പാടം ശാഖയിൽ എത്തി സമാപിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശവും സ്നേഹവും ഓരോ ഭവനങ്ങളിലേക്കും ഹൃദയങ്ങളിലേക്കും പകർന്നുനൽകുന്ന ദിവ്യജ്യോതിക്ക് വിവിധ ശാഖകളിൽ ഭക്തിനിർഭരമായ സ്വീകരണമാണ് ലഭിച്ചത്.
എസ്.എൻ.ഡി.പി. യോഗം നോർത്ത് പറവൂർ യൂണിയൻ ചെയർമാൻ എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനക്കപ്പടി, യോഗം കൗൺസിലർ ഷീബ ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഇൻസ്പെക്ടിങ് ഓഫീസർ ഡി. ബാബു എന്നിവർ നേതൃത്വം നൽകി.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.പി. ഷാജി എന്നിവരും യൂണിയൻതല പോഷകസംഘടനാ ഭാരവാഹികളും പര്യടനത്തിൽ പങ്കെടുത്തു.
ഗുരുദേവ സന്ദേശത്തിന്റെ പ്രകാശം കൂടുതൽ ഹൃദയങ്ങളിലേക്ക് പകരാനുള്ള പ്രതിജ്ഞയോടെ ദിവ്യജ്യോതി പര്യടനം തുടരും.
