കെജിഎഫ് 2-വിന് ശേഷം കന്നഡ സൂപ്പർതാരം യാഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ വൻ റിലീസിന് ഒരുങ്ങുന്നു.ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ചിത്രം ഏകദേശം 12,000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി.ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ഗാങ്സ്റ്റർ ആക്ഷൻ ഡ്രാമയുടെ അഡ്വാൻസ് ബുക്കിംഗ് ഓഗസ്റ്റ് 21ന് ആരംഭിക്കും.കിയാര അദ്വാനി, നയൻതാര, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ, അക്ഷയ് ഒബ്റോയ്, സുദേവ് നായർ തുടങ്ങി വിവിധ ഭാഷകളിൽ നിന്നുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പാനോരമ ഫിലിംസിനാണ്. ആന്ധ്ര/തെലങ്കാനയിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസും, ഉത്തരേന്ത്യയിലും നേപ്പാളിലും എഎ ഫിലിംസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
12,000 സ്ക്രീനുകളിൽ ടോക്സിക് ,,,, യാഷിന്റെ മാസ് വരവ്, ഓഗസ്റ്റ് 26-ന്
