അധ്യാപകർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി. ലഹരിക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വയനാട് സ്വദേശി ഇപ്പോഴും ഒളിവിൽ. ഇയാളെ കണ്ടെത്താനാകാത്തതോടെ ലഹരി ഇടപാടിൻ്റെ പണമൊഴുക്കും പിന്നിലെ കൂടുതൽ കണ്ണികളിലേക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ സ്ഥലംമാറ്റവും കേസിൻ്റെ തുടർ അന്വേഷണത്തെ ബാധിച്ചു.
വടകരയിൽ അധ്യാപകർ കണ്ടെത്തിയ പ്രതികളായ എൻഡിഎംഎ കേസിലാണ് അന്വേഷണത്തിന് ഇപ്പോൾ ബ്രേക്ക്.കേസിൽ പ്രതികൾ അയച്ച പണമെല്ലാം ഒടുവിൽ എത്തിയത് വയനാട് സ്വദേശി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.ലഹരി ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല
.അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ നീഷ്മ, ഡെലിവറി ബോയ് ജിജിൻ കൂർയാക്കോസ് എന്നിവർ ചേർന്ന് സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണ സംഘം എത്തിയിരുന്നു.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രം നടന്നത് ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാട്.ജിജിൻ കുര്യാക്കോസിൻ്റെ ഉടമസ്ഥതയിലുള്ള വഴി നടന്നത് ഒരു കോടി രൂപയുടെ ഇടപാട്.ഇടപാടുകളുടെ പണമൊഴുക്ക് പരിശോധിച്ചപ്പോഴാണ് പണം ഒടുവിൽ വയനാട് സ്വദേശിയിലേക്ക് എത്തിയത്.പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളിലെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളും പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണത്തിൽ തെളിവുകളായി.
എന്നാൽ കേസിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശിയെ കണ്ടെത്താൻ കഴിയാതെ പോയതോടെ അന്വേഷണം അവിടെത്തന്നെ തടസ്സപ്പെട്ടു.
ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീളൂ.
