പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു കൊണ്ട് നടന്ന ഗുരുദേവ ദിവ്യ ജ്യോതിക്ക് പറവൂർ നഗരത്തിൽ സ്വീകരണം നൽകി കൊണ്ട് ഘോഷയാത്ര നടന്നു. തുടർന്ന് നടന്ന ജ്യോതി പര്യടന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സി. എൻ രാധാകൃഷ്ണൻ അധ്യക്ഷനായി.കൺവീനർ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, പ്രതിപക്ഷ ലീഡർ സി. എ രാജീവ്, യോഗം ഡയറക്ടർമാരായ പി. എസ് ജയരാജ്, എം.പി ബിനു, ഡി ബാബു, യൂണിയൻ – പോഷക സംഘടന നേതാക്കളായ ഐഷ രാധാകൃഷ്ണൻ, വി പി ഷാജി, ഷൈജ മുരളീധരൻ, അഭിഷേക്, ബിബിൻ രാജ്,ലിസി ടീച്ചർ, സുധീഷ് വള്ളുവള്ളി, കെ.ബി സുഭാഷ്, എൻ.കെ സജീവ്, അഖിൽ ബിനു,അനഘ, ഗോപാലകൃഷ്ണൻ, ടി.പി ദിലീപ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും നടന്നു. ജ്യോതി പര്യടനം 19 മുതൽ 23 വരെയുള്ള തീയതികളിൽ ശാഖായോഗങ്ങളിൽ സ്വീകരണം നൽകും.
ശ്രീ നാരായണ ദിവ്യജ്യോതി പര്യടന സമ്മേളനം
