മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം

കോഴിക്കോട്: വെള്ളിപ്പറമ്പിൽ മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു.വെള്ളിപറമ്പ് മക്കിനിയാട്ട് സ്വദേശി ശശിധരൻ ആണ് മകൻ അഭിരാമിന്റെ അടിയേറ്റ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. മകൻ അഭിരാമിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *