“പൗരത്വം എന്നുള്ളത് ഇന്ത്യൻ ജനതയുടെ അവകാശമാണ് അത് ആരുടെയും ഔദാര്യമല്ല” ഈ രാജ്യത്തെ ജനങ്ങൾ ഇന്ത്യക്കാര്‍ ആണ് എന്ന് അഭിമാനിക്കുമ്പോഴും അവരെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വിഭജിക്കുന്നത് രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി മാത്രമാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒരുമിക്കണം എന്ന് ജില്ലാ പ്രസിഡന്റ് എസ്സ് എം ബഷീർ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പൂന്തുറയിൽ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സംഗമം ഐ എൻ എൽ ജില്ലാ പ്രസിഡന്റ് എസ്സ് എം ബഷീർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, ജില്ലാ സെക്രട്ടറി അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു, യൂസഫ് ബീമാപള്ളി, നാസുമുദ്ദീൻ ബീമാപള്ളി, കബീർ മാണിക്യവിളാകം, സുധീർ വിഴിഞ്ഞം, റമീല, അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു
ഐ എൻ എൽ പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
