കൊല്ലം: രാജ്യം എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ നിറവിൽ ഭരണഘടന ഉറപ്പ് നൽകുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഒന്നിച്ചു പോരാടാം. അതിനു വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര ഇന്ത്യ പിറവിയെടുത്തിട്ട് 79 വർഷം പിന്നിട്ട് എൺപതാംസ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കുന്ന വേളയിലാണ് രാജ്യം. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിയറവ് പറയാതെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്ത രണ്ട് നൂറ്റാണ്ടോളം നീണ്ടു നിന്ന നിരവധി പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും 1947 ആഗസ്റ്റ് 14 ന് രാത്രിയോടെ പരിസമാപ്തിയാവുകയായിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണം ഇന്ത്യാ മഹാരാജ്യം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. ഇവിടെ നിന്ന് പോയ് മറഞ്ഞവരും ജീവിക്കുന്നവരും കൊച്ചു കുട്ടികൾ ഉൾപ്പെടെ, ഇനി വരുന്ന തലമുറക്കും ആഘോഷിക്കാൻ നമ്മൾ ഭാരതീയർ എല്ലാ വർഷവും ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.ഭാരതീയ ഹ്യൂമൺസ് റൈറ്റ്സ് ഫോറം ( ബി.എച്ച്.ആർ.എഫ്) കൊല്ലം ചാപ്റ്റർ സമുചിതമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കൊല്ലം ഐ വി പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ ചെയർപേഴ്സൺ വിജിമോൾ ജോസഫ് ത്രിവർണ്ണ പതാക ഉയർത്തി ഉത്ഘാടനം നിർവ്വഹിച്ചു.മുൻ ക്രൈം ബ്രാഞ്ച് സബ്ബ്. ഇൻസ്പെക്ടറും ഫോറം ജനറൽ സെക്രട്ടറിയുമായ കെ.എൻ.അനിൽകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. ട്രഷറർ സി.സുധീശൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.ചടങ്ങിനു ശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ഭാരതീയ ഹ്യുമൺ റൈറ്റ്സ് ഫോറം കൊല്ലം ചാപ്റ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
