തിരുവനന്തപുരം: NACTE Vocational Training Center-ന്റെ നേതൃത്വത്തിൽ *സ്വാതന്ത്ര്യദിനാഘോഷവും ‘ജീവനോളം’ റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു*. NACTE Vocational Training Center *അക്കാഡമിക് കോർഡിനേറ്റർ ശ്രീ. ആദർശ്* അധ്യക്ഷത വഹിച്ചു. *ശ്രീ. വിജേഷ് വി ., അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ* ‘ജീവനോളം’ റോഡ് സുരക്ഷാ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.*“ഓരോ ജീവനും വിലപ്പെട്ടതാണ്” എന്ന സന്ദേശവുമായി NACTE ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത സംരംഭമാണ് ‘ജീവനോളം’.* റോഡപകടങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, ഉത്തരവാദിത്തപൂർണ്ണമായ യാത്രാശീലം പ്രോത്സാഹിപ്പിക്കുകയും, സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കുന്നതിനായി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി *ശ്രീ. Vijesh V.* വിദ്യാർത്ഥികളുമായി സംവദിക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുകയും ചെയ്തു. റോഡിൽ ഓരോ വ്യക്തിയും പുലർത്തേണ്ട ഉത്തരവാദിത്തം, സുരക്ഷിതമായ യാത്രയുടെ പ്രാധാന്യം, അശ്രദ്ധ മൂലമുണ്ടാകാവുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. റോഡ് സുരക്ഷാ സന്ദേശം വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജീവനോളം’ ക്യാമ്പയിൻ മുന്നോട്ടുകൊണ്ടുപോകുന്നത്. ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.*“ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതത്തിന്റെ നഷ്ടമാകാം.”ജീവനോളം” — ഓരോ ജീവനും വിലപ്പെട്ടതാണ്.*
Related Posts
തെരുവുനായ്ക്കളെ പാർപ്പിക്കാൻ പുതിയ നീക്കം, കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി കെഎം ഷാജി
തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ പുതിയ മാർഗവുമായി സംസ്ഥാന സർക്കാർ. വനമേഖലക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതിന് സ്ഥലം കണ്ടെത്താൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകി.…
പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം മണി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു.എംഎ ബേബി…
എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണം എന്ന് ആവിശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആര്‍ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.…
