ചാലക്കുടി: അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു. തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിലെ സുകു(43)ആണ് മരിച്ചത്. വ്യാഴം പുലര്‍ച്ചെ കുറ്റിക്കാട് വച്ചായിരുന്നു സംഭവം ഉണ്ടായത്. റോഡരികില്‍ വാഹനമിടിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു
