കാഞ്ഞങ്ങാട്: മുലയൂട്ടൽ വാരാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ഐ.സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അലാമിപ്പള്ളി നഗരസഭാ ഓഡിറ്റോറിയത്തിൽ മുലയൂട്ടൽ വാരാചരണ ചടങ്ങും ശിശുരോഗ വിദഗ്ധനായ ഡോ ബിപിൻ കെ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.ചടങ്ങിൽ കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്. എസ് സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയർമാർ മുലയൂട്ടലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്ലാഷ് മൊബും പോസ്റ്റർ പ്രദർശനവും നടത്തി.”മുലപ്പാൽ കുഞ്ഞിൻ്റെ അവകാശം” “ആറു മാസം മുലപ്പാൽ മാത്രം” എന്നീ സന്ദേശങ്ങൾ ഉൾപ്പെടുന്ന പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ് സദസിൻ്റെ ശ്രദ്ധ ആകർഷിച്ചു. ഓഗസ്റ്റ് 1 മുതൽ 7 വരെ ആചരിക്കുന്ന ലോക മുലയൂട്ടൽ വാരാഘോഷത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. അമ്മമാർക്കും കുടുംബങ്ങൾക്കും മുലയൂട്ടലിനെ കുറിച്ച് അവബോധം നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് സി ഡി പി ഒ സായാഹ്ന ജോഷി പറഞ്ഞു.ചടങ്ങിൽ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, അമ്മമാർ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വാർഡ് കൗൺസിലർ സൗമ്യ സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി എം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലിസി ജേക്കബ്, പോഷൻ അഭിയാൻ കോർഡിനേറ്റർ അശ്വത് ക്ലാർക് മാരായ ദിലീഷ്, രമ്യ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ പ്രസീത ,ഷീബാലത ,ഗൗരിശ്രീ , ഊർമിള സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരിയജീഷ്മ എസ് കെ , നീതു പി , സോണിയ ടി വി ,ജിജിമോൾ എം ,അമൃതശ്രീ പി കെ തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദീഖി , വോളൻ്റിയർമാരായ ആര്യ എം കെ, ശ്രീയ ലക്ഷ്മി രൂപേഷ് ,ശ്രീദിയ, വിസ്മയ എം കെ, കീർത്തന എന്നിവർ നേതൃത്വം നൽകി
മുലയൂട്ടൽ വാരാഘോഷം: വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ് ശ്രദ്ധേയം
