ജൂലൈ 31 ന് മൽസ്യബന്ധനത്തിനിടെ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ് 54 വയസ്സിനെ 10 ദിവസമായിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണെന്നും , പരിചയ സമ്പന്നരായ മൽസ്യ തൊഴിലാളികളെ ഉൾപ്പെടുത്തി സ്കുബാ ഡൈവി ഴ്സിനെയും, ഹെലികോപ്റ്റർ നിരീക്ഷണം ഉൾപ്പെടെ 24 മണിക്കൂർ ഊർജിതമായ രക്ഷാപ്രവർത്തനം നടത്തണമെന്നും , കാണാതായ മൽത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് പകരം അവരെ അപമാനിക്കുന്ന അപക്വ പ്രസ്താവനകൾ നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തെ വെല്ലുവിളിയക്കുന്നത് അവസാനിപ്പിക്കണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആധുനിക രക്ഷാ സംവിധാനകൾ ഉപയോഗപ്പെടുത്തി കാണാതായ മൽസ്യ തൊഴിലാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റി ഒരു പ്രമേയത്തിലുടെ കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു . യോഗം RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ .നീലലോഹിതദാസ് ExMP ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷം വഹിക്കുകയും അഡ്വ. ജമിലാ പ്രകാശം Ex MLA , പരശുവയ്ക്കൽ രാജേന്ദ്രൻ , പുല്ലുവിള ജോയ് , വിഴിഞ്ഞം ജയകുമാർ അഡ്വ. ജി. മുരളീധരൻ, വി. സുധാകരൻ, പുല്ലുവിള വിൻസൻ്റ് , എസ്. അനിൽകുമാർ ,കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
Related Posts
സൗദിയിൽ വാഹനാപകടം: മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു
അബഹ(സൗദി): സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയായ യുവാവും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര…
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി കോട്ടയം കപ്പാട് മനോലി മാക്കൽ തങ്കച്ചൻ(63) മകൻ അഖിൽ (29) എന്നിവരെ വീട്ടിലെ രണ്ടിമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു…
ഭിന്നശേഷി അവകാശ സംരക്ഷണം – നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും വഴിയയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നെറ്റ് വര്‍ക്ക്…
