മൂന്നാർ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെമാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തു.ദേശീയപാത നിർമാണവും കനത്ത മഴയും മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണം പലതവണ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
