തൃശ്ശൂർ: ഓണ നാളുകളെ വരവേൽക്കാൻപുളിമൂട്ടിൽ സിൽക്സിൽ വിപുലമായ പുത്തൻ ഓണം കളക്ഷനുകൾ എത്തി. കുടുംബത്തിലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്.പരമ്പരാഗത ശൈലിയും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന സാരികൾ, ലേഡീസ് എത്നിക് വെയറുകൾ, മുൻനിര ബ്രാൻഡുകളുടെ മെൻസ് വെയറുകൾ, കുട്ടികൾക്കായുള്ള പ്രത്യേകം വസ്ത്രങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.ഓണം വിപണിക്ക് പുറമെ വിവാഹം, നിശ്ചയം, ഹൽദി തുടങ്ങിയ വിശേഷ അവസരങ്ങൾക്കായുള്ള സാരികളുടെയും ലെഹംഗകളുടെയും വലിയ ശേഖരവും ഇവിടെ ലഭ്യമാണ്. ഓണം സീസൺ തിരക്ക് പ്രമാണിച്ച് ഓഗസ്റ്റ് 1 മുതൽ രാവിലെ 9:30 മുതൽ രാത്രി 9:30 വരെ ഷോറൂം പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ പാലസ് റോഡിലാണ് പുളിമൂട്ടിൽ സിൽക്സ് പ്രവർത്തിക്കുന്നത്
പുളിമൂട്ടിൽ സിൽക്സിൽ പുത്തൻ ഓണം കളക്ഷനുകൾ അവതരിപ്പിച്ചു
