വൈക്കം: കവി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാവ്യ സദസ്സും ഡിജിറ്റൽ മാസികയുടെ പ്രകാശനവും പൂണിത്തുറ പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് നടത്തി. കവി സമാജം പ്രസിഡൻ്റ് ഡോ. പൂജാ പി ബാലസുന്ദരം അധ്യക്ഷത വഹിച്ച യോഗത്തിൽ കവി മധു കൂട്ടം പേരൂർ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.136 വർഷം മുൻപ് രൂപീകരിച്ച ഈ സംഘടനയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട കാര്യമാണ് ഈ സംരംഭം എന്ന് അദ്ദേഹംപറഞ്ഞു. സെക്രട്ടറി കെ.ആർ.സുശീലൻ സ്വാഗതവും ഷഹീർ അലി നന്ദിയും പറഞ്ഞു.തുടർന്നു നടന്ന കവി സമ്മേളനത്തിൽ ഐ.ബി പത്മകുമാർ, ജേക്കബ്ബ് വെളുത്താൻ, നന്ദകുമാർ ചൂരക്കാടു്, ടി.എൻ സതീഷ് കുമാർ, കെ. എസ് സലി, രഘൂത്തമൻ പച്ചാളം, സുഭാഷ് ചന്ദ്രൻ ,എം .പി .പത്മകുമാർ, ഡോ:പൂജാ പി ബാലസുന്ദരംകെ.ആർ.സുശീലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
കവി സമ്മേളനവും ഡിജിറ്റൽ മാസികയുടെ പ്രകാശനവും നടത്തി
