പിണറായി സർക്കാരിന്റെ കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പി.എസ്.സിയിൽ വൻ പരീക്ഷാ, നിയമന ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി ക്രൈംബ്രാഞ്ച്. പി.എസ്.സിയിൽ ആറു വർഷം നടന്ന പരീക്ഷാ, നിയമന ക്രമക്കേടുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.ഇതുവരെ നൂറിലേറെ പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 2020 മുതലുള്ള ക്രമക്കേടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്.അമ്പതോളം പരീക്ഷകളിലും നിയമനങ്ങളിലും ബാഹ്യ ഇടപെടൽ സംശയിക്കാവുന്ന വിവരങ്ങളാണ് പരാതികളിലുള്ളത്. പരാതിക്കാരുടെയെല്ലാം മൊഴിയെടുത്തിട്ടുണ്ട്.ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിലെ ക്രമക്കേടിൽ മാത്രമാണ് ക്രൈംബ്രാഞ്ച് നിലവിൽ കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *