ആലുവ:കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷൻ അസോസിയേഷൻ ആലുവ ബ്ലോക്ക് ജനറൽ ബോഡി യോഗം പ്രസിഡൻ്റ് വേൽ മുരുകൻന്റെ അധ്യക്ഷതയിൽ ആലുവ അന്നപുർണ ഹാളിൽ വെച്ച് നടന്നു. ജോയിൻ്റ് സെക്രട്ടറി രാജേഷ് അനുശോചന പ്രമേയം അവതരിപ്പിക്കുകയും വൈസ് പ്രസിഡണ്ട് സുരജ് സ്വാഗതം പറയുകയും ചെയ്തു.താലൂക്ക് ട്രഷറർ മുഹമ്മദ് റാഫി യോഗം ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് സെക്രട്ടറി പ്രകാശ് R പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ട്രഷറർ ഉല്ലാസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ജില്ലാ വെസ് പ്രസിഡൻ്റ് K.K.രവി മുഖ്യ പ്രഭാഷണം നടത്തുകയും ജില്ലാ ജോയിൻ്റ് സെക്രട്ടറി C.T.സുരേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മാലിക് ദീനാർ അഭിവാദ്യ പ്രസംഗം നടത്തുകയും,ചർച്ച മറുപടി പ്രസംഗം എന്നിവയ്ക്ക് ശേഷംഐ .ഡി .കാർഡ്
വിതരണവും നടന്നു.കമ്മിറ്റി അംഗം എഡ്വിൻ നന്ദി പറയുകയും ചെയ്തു.
കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷൻ അസോസിയേഷൻ ആലുവ ബ്ലോക്ക് ജനറൽ ബോഡി യോഗം
