കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴരയോടെ ചിങ്ങവനം ജങ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി പോകുകയായിരുന്നു ലോറി.ഈ സമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി എത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.
എം.സി റോഡിൽ ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്
