ഓപ്പറേഷൻ തൂഫാൻ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുമായി ബന്ധപ്പെട്ട് പ്രേം നസീർ സുഹൃത് സമിതി കൈകോർക്കുന്നു. സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ, സ്കൂൾ തലങ്ങളിൽ എന്നിവടങ്ങളിൽ സെമിനാറുകൾ, സിനിമാ പ്രദർശനം എന്നിവ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം തൈക്കാട് ഭാരത് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ പ്രേം നസീർ മാധ്യമ പുരസ്കാര ചടങ്ങിൽ വച്ച് ഡി.ജി.പി.റവാഡ ചന്ദ്രശേഖരൻ, കൊട്ടാരക്കര നെല്ലിക്കുന്നം അരീക്കൽ ആയൂർവ്വേദ ആശുപത്രിയിലെ ചീഫ് ഫിസീഷ്യൻ ഡോ.എ.ആർ. സ്മിത്ത് കുമാറിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *