മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. എംവിഡി ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അപകടസ്ഥലത്തിന് സമീപം രണ്ട് വളവുകളുണ്ട്. അമിത വേഗത്തില്‍ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടു. എന്നാല്‍ രണ്ടാമത്തെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിതവേഗം മൂലം മഴയില്‍ റോഡിലെ വെള്ളപ്പാളിയിലൂടെ ടയറുകള്‍ സഞ്ചരിക്കുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായി. ഇതോടെ റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റിപ്പുറം ബസ് അപകടം; ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം എന്ന് എം.വി.ഡി
