മുരുക്കുംപുഴ: കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം ഗ്രാമപഞ്ചായത്ത്, KPRA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 മുതൽ തുടർച്ചയായി നടത്തിവരുന്ന സൗജന്യ നേത്ര പരിശോധനയുടെയും തിമിര ശസ്ത്രക്രിയയുടെയും 17-ാമത് ക്യാമ്പ് വരിക്കമുക്ക് എഞ്ചൽ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. രാവിലെ 7:00 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 400ൽ അധികം ആളുകൾ പരിശോധനയ്ക്ക് വിധേയമായവരിൽനിന്നും തിമിര കണ്ടെത്തിയ 56പേരെ തിമിര ശസ്ത്രകൃയക്കായി തിരുന്നൽവേലി അരവിന്ദ് കണ്ണാ ശുപുത്രിയിൽ കൊണ്ടുപോയി.
സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ഇതുവരെ നടന്ന 16 ഘട്ടങ്ങളിലായി 1,025 തിമിര രോഗികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്താനും അവരുടെ കാഴ്ചശക്തി വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീമതി രമ്യ ഹരിദാസ് MLA നിർവഹിച്ചു.
കഴിഞ്ഞ 7-8 വർഷമായി ലഹരിക്കെതിരെ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘തൂഫാൻ നാർക്കോ ഹണ്ട്’ ഉദ്ഘാടനം, ബാസ്കറ്റ്ബോൾ ഫ്രീത്രോയിലൂടെ തിരുവനന്തപുരം സോൺ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. ശ്രീ. വി. അനിൽകുമാർ നിർവഹിച്ചു,കലാനികേതൻ (KPRA) ചെയർമാൻ ശ്രീ എം. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു
മുഖ്യപ്രഭാഷണം മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീചന്ദ് നിർവഹിച്ചു,
തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ശ്രീ. ജെ. ഷാഫി, മംഗലാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. കവിത, ഡോ. സ്വാതി, ഡോ. റസിക, ക്യാമ്പ് ഓർഗനൈസർ ഹേമന്ത്, കലാനികേതൻ ഭാരവാഹിയായ ടി. നാസർ, എം.എച്ച്.എസ്. അധ്യാപകൻ സരിൻ, സഞ്ജു, ഇസഹാക്ക്, നൈസാം, ഷംനാദ്, അജയരാജ്, മുനീർ, ഷാനി തോന്നാക്കൽ, സാജൻ, ഷൈലോക്ക്, ഹുസൈൻ, അരുൺ, ആബിദ്, ആശാൻ നവാസ് തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി ദുർബലവിഭാഗങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ മുന്നിൽനിൽക്കുന്ന SWISSTTON ചെയർമാനും വ്യവസായ പ്രമുഖനുമായ ശ്രീ. ഷിബു അബൂബക്കറിനെയും പ്രവാസിയായ ശ്രീ. അബൂബക്കർ അസാദിനേയും ചടങ്ങിൽ ആദരിച്ചു .
കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം പഞ്ചായത്ത്, KPRA സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടത്തി
