പെട്രോൾ പമ്പിന് സമീപത്തെ കിണറിനുള്ളിൽ തീപിടിത്തം; തൊഴിലാളികൾക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് കിണറിനുള്ളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേർ ഐസിയുവിലാണ്.

കല്ലമ്പലം ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് സമീപത്തെ കിണർ വൃത്തിയാക്കാനെത്തിയ തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. കിണറിൽ ഇറങ്ങുന്നതിന് മുമ്പ് ഓക്സിജൻ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ബക്കറ്റിൽ മെഴുകിതിരി താഴ്ത്തിയപ്പോൾ തീ മുകളിലോട്ട് പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *